My Dreams and Determinations

My Dreams and Determinations

To have my signature in the World of Letters.

To leave my foot prints in the most beautiful destinations in the world. (Our dream project- Travelogue)

Launching a charitable organization for poor, orphans and destitutes.

To merge into this Nature through the experience of my Love and fervent coupling.

"To win the life through My Secret Wish".


Saturday, June 27, 2015

എന്‍റെ ശരികളും തെറ്റുകളും

Image result for right and wrong quotes


 എവിടെയോ ഒരു ശൂന്യത വലയം പ്രാപിച്ചിരിക്കുന്നു.... വികാരങ്ങളുടെ വേലിയേറ്റങ്ങള്‍ ഇല്ലാതാകുമ്പോള്‍ അവസാനമായി മനസ് എത്തിച്ചേരുന്ന നിര്‍വികാരമായ ഒരു അവസ്ഥ.

 ആ ശൂന്യതയിലും എന്‍റെ വ്യക്തിത്വം ഒരു ചോദ്യചിഹ്നമായി നില്‍ക്കുന്നു.. അവിടെ എന്‍റെ ശരികളും തെറ്റുകളും പരസ്പരം കലഹിച്ച് ചില കണക്കുക്കൂട്ടലുകള്‍ നടത്തുന്നു. പക്ഷെ ആ കൂട്ടിക്കിഴിക്കലുകള്‍ക്കിടയിലും മനസ് എത്തിച്ചേരുന്നത് എന്‍റെ ശരികളില്‍ മാത്രമായിരിക്കും.. ആ ശരികളായിരിക്കും നമ്മെ ജീവിതത്തില്‍ മുന്‍പോട്ട് നടത്തുന്നതും. അവിടെ ഞാന്‍ പരാജയപ്പെട്ടാല്‍ എന്‍റെ മുന്‍പോട്ടുള്ള വഴികള്‍ ശൂന്യവും അവ്യക്തവുമായിത്തീരും.


 എന്‍റെ ജീവിതവും എന്‍റെ വഴികളും എന്‍റെ മാത്രം ശരികളാണ്.  ആ വഴികളില്‍ ഞാന്‍ ആഗ്രഹിക്കുന്നത് ഒരു പൂര്‍ണമായ സ്വാതന്ത്ര്യവും സന്തോഷവുമാണ്... അവ എനിക്ക് സ്വായക്തമാകുന്നത് എനിക്ക് മാത്രം മനസിലാകുന്ന എനിക്ക് മാത്രം അനുഭവിക്കാന്‍ കഴിയുന്ന എന്‍റെ പ്രണയത്തിലൂടെയാണ്.. അക്ഷരങ്ങളോടുള്ള, ജീവിതത്തോടുള്ള, ഇനിയും നിര്‍വചനങ്ങള്‍ കൊടുക്കാന്‍ ആഗ്രഹിക്കാത്ത ആ പ്രണയത്തിലൂടെ......


                     ......... കാര്‍ത്തിക.

Post a Comment